ആലപ്പുഴ: കേരള കൊമേഴ്‌സ്യൽ ആർട്ടിസ്റ്റ്‌സ് വെൽഫെയർ അസോ. (കെ.സി.എ.ഡബ്ല്യു.എ) ജില്ലാ സമ്മേളനം ആലപ്പുഴ ചടയൻ മുറി ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്ത. ജില്ലാ പ്രസിഡന്റ് കലേഷ് ചേർത്തല അദ്ധ്യക്ഷത വഹിച്ചു. ചിത്രരചന മത്സരം, കലാകാരന്മാരെ ആദരിക്കൽ, ഐഡന്റിറ്റി കാർഡ് വിതരണം എന്നിവ ജില്ലാ കൺവൻഷന്റെ ഭാഗമായി സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ സതീഷ്‌കുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി അപ്പു എൻ.ശശി സ്വാഗതവും ജില്ലാ ട്രഷറർ നന്ദകുമാർ നന്ദിയും പറഞ്ഞു.