
പൂച്ചാക്കൽ: അരൂർ പള്ളിക്ക് സമീപം റോഡ് മുറിച്ചുകടക്കവേ കാർ ഇടിച്ച് യുവാവ് മരിച്ചു. പള്ളിപ്പുറം മൂന്നാം വാർഡ് കാർഗിൽ ജംഗ്ഷൻ പടിഞ്ഞാറെ മാനാച്ചേരി വീട്ടിൽ ശശിധരൻ പിള്ള- വിജയമ്മ ദമ്പതികളുടെ മകൻ ശരത്താണ് (39) മരിച്ചത്. ഇന്ത്യൻ കോഫി ഹൗസ് ചേർത്തല ശാഖയിലെ ജീവനക്കാരനാണ്. ശനിയാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. അരൂരിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരികെ വരുമ്പോൾ എറണാകുളം ഭാഗത്തേക്കു വന്ന കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ജംഗ്ഷനിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകളിലും ഇടിച്ചു. സഹോദരി ശാലിനി.