അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിൽ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന്റെ 71-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക സൗഹൃദ സമ്മേളനം സംഘടിപ്പിച്ചു. ആലപ്പുഴ രൂപത വികാരി ജനറൽ ഫാ. ജോയ് പുത്തൻവീട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. പി.എ.കുഞ്ഞുമോൻ അദ്ധ്യക്ഷനായി. ജയിൽ സൂപ്രണ്ട് എം.കെ.വിനോദ് കുമാർ, ഫാ.സോ ബിൻ കോട്ടൂർ, പുന്നപ്ര മാർ ഗ്രിഗോറിയോസ് പള്ളിയിലെ സിസ്റ്റർമാരായ തെരേസ് മുട്ടത്തു പാറ, ജോയിസി ചെറുകര, ഫിലിപ്പോസ് തത്തംപള്ളി, സി.എ.ജോസഫ് മാരാരിക്കുളം, ടോം ജോസഫ് ചമ്പക്കുളം, വിജയൻ, രാജു പള്ളിപറമ്പിൽ, ഷക്കീല അബ്ദുൾ വഹാബ്, പുന്നപ്ര ജ്യോതികുമാർ, ബി.ജോസുകുട്ടി തുടങ്ങിയവർ സംസാരിച്ചു. പുന്നപ്ര മധു സ്വാഗതവും കൈനകരി അപ്പച്ചൻ നന്ദിയും പറഞ്ഞു.