തുറവൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുത്തിയതോട് യൂണിറ്റിന്റെ വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.മേഘനാഥൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.എ.ലത്തീഫ് അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് പി.രാമചന്ദ്രൻ നായർ,​ ടി.പി. മോഹനൻ, കെ.ആർ.വിജയകുമാർ,​കെ.ആർ.സുഗതൻ,​കെ.ജി,​കുഞ്ഞിക്കുട്ടൻ, കെ.അജിത്ത് കുമാർ,കെ.ശശീന്ദ്രൻ, ലിഷീനാ കാർത്തികേയൻ, സീനത്ത്, ഹുസൈൻ എന്നിവർ സംസാരിച്ചു. എം.ബി.ബി.എസ് പരീക്ഷയിൽ വിജയിച്ച ഡോ.ആർ.ആതിരയെ ചടങ്ങിൽ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ബി.ജനാർദ്ദനൻ സ്വാഗതവും ട്രഷറർ എ.ടി.ഷാജി നന്ദിയും പറഞ്ഞു.