ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം 1723 നമ്പർ പുതുപ്പള്ളി ശാഖയിൽ 17-ാംമത് ഗുരു ഗുരുദേവ പ്രതിഷ്ഠാ വാർഷികവും ശ്രീനാരായണധർമ്മ ജ്ഞാന ദാനവും ഇന്ന് നടക്കും. രാവിലെ അഞ്ചിന് നട തുറക്കും. തുടർന്ന് അഷ്ടദ്രവ്യ ഗണപതി ഹോമം, മഹാ ശാന്തിഹവനം, കലശപൂജ, ശ്രീനാരായണധർമ്മ ജ്ഞാനദാനം, ശ്രീനാരായണ സന്ദേശം, പ്രഭാഷണം, മഹാഗുരു പൂജ അന്നദാനം, സർവൈശ്വര്യ പൂജ, ദീപാരാധന, മംഗളാരതി എന്നിവ ഉണ്ടാകും.