tur
എഴുപുന്ന ഗ്രാമപഞ്ചായത്ത് നാലാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി സന്ദീപ് സെബാസ്റ്റ്യന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ എരമല്ലൂരിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

അരൂർ:എഴുപുന്ന ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി സന്ദീപ് സെബാസ്റ്റ്യന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ എരമല്ലൂരിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. എഴുപുന്ന ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എക്സ്.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. ദിലീപ്കണ്ണാടൻ,കെ.ഉമേശൻ,കെ.രാജീവൻ, പി.കെ.ഫസലുദ്ദിൻ, കെ.ജെ.അനിൽ, പി.പി.അനിൽകുമാർ, റെജി റാഫേൽ എന്നിവർ സംസാരിച്ചു.