ഹരിപ്പാട്: വ്യാപാരിവ്യവസായി ഏകോപന സമിതി മുതുകുളം യൂണിറ്റ് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മുതുകുളം ഗ്രാമ പഞ്ചായത്ത് വ്യാപാരികളോട് കാണിക്കുന്ന അനീതിക്കെതിരെ മുതുകുളം ഹൈസ്ക്കൂൾ ജംഗ്‌ഷനിൽ നിന്നും നൂറ് കണക്കിനു വ്യാപാരികളുടെ പ്രതിഷേധ മാർച്ച് നടത്തി. പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണ ജില്ലാ വൈസ് പ്രസിഡന്റ് വി.സി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിസന്റ് എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷനായിജില്ല ജോ: സെക്രട്ടറി എച്ച് ഹലീൽ . ജില്ലാ യൂത്ത് വിംഗ് സെക്രട്ടറി സിജാദ് ഗയൽ, ആർ.അനിൽ കുമാർ, പ്രദീപ് ശങ്കർ,എ.അനിരുദ്ധൻ, വി.കൃഷ്ണ പിള്ള, ശ്രീകുമാർ സുബ്രഹ്മണ്യൻ ,വിനയൻ, പുരുഷോത്തമൻ എന്നിർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ബി.രവീന്ദ്രൻ സ്വാഗതവും ട്രഷറർ ജി.ജയസിംഹൻ നന്ദിയും പറഞ്ഞു.