a
എസ്.എന്‍.ഡി.പി യോഗം 3272ാം നമ്പര്‍ പ്രായിക്കര ശാഖയിലെ പ്രതിഷ്ഠാവാര്‍ഷിക സമ്മേളനം എം.എസ്.അരുണ്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര ടൗൺ നോർത്ത് പ്രായിക്കര ശാഖയിൽ പ്രതിഷ്ഠാവാർഷികം ആഘോഷിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സജീവ് പ്രായിക്കര അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ, എസ്.എൻ.ഡി.പി യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, നവീൻ വി.നാഥ്, മനസ് രാജൻ, ടി.എം.പ്രസാദ്, എം.ജെ.ഷാജി, അശോകൻ പറയാട്ട്, ഉഷാ ഷാജി എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ദേശതാലപ്പൊലി നടന്നു.