മാവേലിക്കര: പുന്നമൂട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 120-ാംമത് ഓർമ പെരുന്നാളിന് മുൻ ഭദ്രാസന സെക്രട്ടറി ഫാ.ജേക്കബ് ജോൺ കല്ലട കൊടിയേറ്റ് കർമ്മം നടത്തി. 27 മുതൽ 29 വരെ വൈകിട്ട് 6ന് നമസ്ക്കാരം, 7ന് വചന ശുശ്രൂഷ. 30ന് 8ന് കുർബാന, 10ന് അനുസ്മരണ പ്രഭാഷണം. വൈകിട്ട് 6.30ന് റാസ. 31ന് 8ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന തുടർന്ന് പ്രദക്ഷിണം, വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം, ആദരിക്കൽ ചടങ്ങ്. 1ന് രാവിലെ 5ന് കുർബാന. പരുമല പദയാത്ര 2ന് പുലർച്ചെ 4ന് പുറപ്പെടും. വികാരി ഫാ.പി.കെ.വർഗീസ്, ട്രസ്റ്റി സ്റ്റീഫൻ പി.ജോൺ, സെക്രട്ടറി ഉമ്മൻ ജോൺ എന്നിവർ നേതൃത്വം നൽകും.