ambala
മാരക മയക്കുമരുന്നുമായി പിടിയിലായ ശ്രീലാൽ,ഷിയാസ്

അമ്പലപ്പുഴ: വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന രണ്ടര ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പുന്നപ്ര പൊലീസ് പിടികൂടി. കൊല്ലം കുന്നത്തൂർ മൈനാഗപള്ളി വലിയവിള പുത്തെൻ വീട്ടിൽ ശ്രീലാൽ (24), കൊല്ലം ശൂരനാട് തറയിൽ തെക്കേതിൽ ഷിയാസ് (20) എന്നിവരാണ് കുടുങ്ങിയത്. ബൈക്കിൽ സഞ്ചരിച്ച് വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പതിവായി വില്പന നടത്തുന്നവരാണ് ഇരുവരും. ഇടയ്ക്കിടെ എറണാകുളത്തു പോയി സുഹൃത്തുക്കളുടെ മുറികളിൽ തങ്ങിയ ശേഷമാണ് അവിടെ നിന്ന് മയക്കുമരുന്നുകൾ ശേഖരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേരെയും റിമാൻഡ് ചെയ്തു.എസ്.ഐ മാരായ അജീഷ് കുമാർ, ഗോപൻ, എ.എസ്.ഐ സത്താർ, സിവിൽ പൊലീസ് ഓഫീസർമാരായ സേവ്യർ, സോണി, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.