 
ഓച്ചിറ: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം യൂണിറ്റും കായംകുളം ക്ലസ്റ്റർ എൻ. എസ്. എസും സംയുക്തമായി ഉണർവ് എന്ന പേരിൽ കലാജാഥ സംഘടിപ്പിച്ചു. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ ജാഥ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ജയശ്രീ. ജി അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷ്ണർ അശോക് കുമാർ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. എൻ.എസ്.എസ് ജില്ലാ കൺവീനർ അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ്.പി.എ.സി അംഗം ജെയിംസ്, ഗ്രാമപഞ്ചായത്ത് അംഗം പി.സ്വാമിനാഥ്, ഹെഡ് മിസ്ട്രസ് പി.മായ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.വിമൽ കുമാർ, അദ്ധ്യാപകരായ കിരൺ അരവിന്ദ്, മീരാ ശ്രീകുമാർ, എസ്.മായ, പി.ടി.എ അംഗങ്ങളായ സന്തോഷ് കുമാർ, വാഹിദ്, ദീപക്ക് എന്നിവർ സംസാരിച്ചു. കലാജാഥയിൽ ലഹരിവിരുദ്ധ കവിത, ഫ്ളാഷ് മോബ്, നൃത്തശില്പം, ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിച്ചു.