ആലപ്പുഴ: കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള ആലപ്പുഴ നഗരസഭ, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, മാരാരിക്കുളം തെക്ക്, ആര്യാട്, മണ്ണഞ്ചേരി എന്നീ കൃഷിഭവനുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.18നും 41നും ഇടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ (അഗ്രിക്കൾച്ചറൽ), ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചറൽ/ജൈവകൃഷി എന്നീ യോഗ്യതയുള്ളവർക്ക് യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ അസലും പകർപ്പും സഹിതം ജില്ലാ കോടതി പാലത്തിന് സമീപമുള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ 31 വരെ അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്.