ആലപ്പുഴ: കോൺഗ്രസ് പ്രതിസന്ധിയിലൂടെ കടന്നുപോയ കാലത്ത് ജില്ലയിൽ പാർട്ടിക്ക് ശക്തിപകർന്ന നേതാവായിരുന്നു കെ.എസ്.വാസുദേവശർമ്മയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് പറഞ്ഞു. മുൻ ഡി.സി.സി പ്രസിഡന്റും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്ന കെ.എസ്.വാസുദേവശർമ്മയുടെ 5-ാം ചരമവാർഷികത്തോനുബന്ധിച്ച് ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.ഡി.സുഗതൻ, എ.എഷുക്കൂർ, നെടുമുടി ഹരികുമാർ, ബി.ബൈജു, ബാബു ജോർജ്ജ്, അഡ്വ. പി.ജെ.മാത്യു, തോമസ് ജോസഫ്, കെ.വി.മേഘനാദൻ, ടി.ജിൻ ജോസഫ്, ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, സുനിൽ ജോർജ്ജ്, ടി.വി.രാജൻ, സി.വി.മനോജ്കുമാർ, സിറിയക് ജേക്കബ്, ബഷീർ കോയാപറമ്പിൽ, കെ.നൂറുദ്ദീൻകോയ, ഷോളി സിദ്ധകുമാർ, കെ.വേണുഗോപാൽ, കെ.എസ്.ഡോമിനിക്ക്,എൻ.ശിവദാസ് എന്നിവർ സംസാരിച്ചു.