photo
വയലാർ രാമവർമ്മയെ അനുസ്മരി​ക്കാൻ വയലാർ രാഘവപ്പറമ്പിൽ മുഹമ്മയിലെ കൂട്ടായ്മയായ അരങ്ങ് ഒരുക്കിയ ചടങ്ങ് ഗാനരചിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: മലയാളത്തിന്റെ പ്രിയപ്പെട്ട കവി വയലാറിന്റെ ഓർമ്മകൾക്ക് മുന്നിൽ മുഹമ്മയിലെ കൂട്ടായ്മ അരങ്ങ് ഒരുക്കിയ ചടങ്ങ് ശ്രദ്ധേയമായി. വയലാർ രാഘവപ്പറമ്പിൽ കവിയുടെ സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങ് ഗാനരചിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. ബേബി തോമസ് കണ്ണങ്കര അദ്ധ്യക്ഷത വഹിച്ചു. കവി വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തി. ഭാരതിതമ്പുരാട്ടി, ചേർത്തല രാജൻ, മഹേഷ് ചാക്കോ എന്നിവർ സംസാരിച്ചു. അരങ്ങ് ഷാജി സ്വാഗതവും അനിൽ ആര്യാട് നന്ദിയും പറഞ്ഞു. ദേവിക സുരേഷ്,അനന്യ അനിൽ എന്നിവർ വയലാർ ഗാനങ്ങൾ ആലപിച്ചു. വയലി​നി​ൽ അനന്തു അനിൽ വയലാർ ഗാനങ്ങൾ ആലപി​ച്ചു.