photo
എസ്.എൻ.ഡി.പി യോഗം കായിപ്പുറം തെക്ക്,വടക്ക് 5055 ശാഖാ യോഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ സൗജന്യ നേത്ര തിമിര രോഗ നിർണയ ക്യാമ്പ് കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻചാർജ്ജ് പി.എസ്.എൻ.ബാബു ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:എസ്.എൻ.ഡി.പി യോഗം കായിപ്പുറം തെക്ക് 527, വടക്ക് 5055 ശാഖാ യോഗങ്ങളുടെയും അഹല്യാ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര തിമിര രോഗ നിർണയ ക്യാമ്പ് കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻചാർജ്ജ് പി.എസ്.എൻ.ബാബു ഉദ്ഘാടനം ചെയ്തു. ശാഖ കൺവീനർമാരായ എം.രാജേഷ്, കെ.കെ.ഗോപി,വി.നവീൻ,പ്രസാദ്,ജയദേവൻ,കൈലാസൻ എന്നിവർ പങ്കെടുത്തു.