കായംകുളം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൃഷ്ണപുരം മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം സി.വിജയൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വിജയൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കണിശേരി മുരളി മുഖ്യപ്രഭാഷണം നടത്തി.വി.ഉണ്ണികൃഷ്ണൻ നായർ ആർ.വിജയൻപിള്ള, സി.മോനച്ചൻ,കെ.ജി.മോഹനൻ പിള്ള, ജി.മോഹനൻപിള്ള തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഡയ്‌സി ജോർജ് (പ്രസിഡന്റ്), ആർ.അനിയൻകുഞ്ഞ്, ടി.ജയാംബിക(വൈസ്.പ്രസിഡന്റുമാർ), വിജയനാചാരി (സെക്രട്ടറി), രാജൻപിള്ള,ഷംസുദ്ദീൻ കുഞ്ഞ് (ജോ.സെക്രട്ടറിമാർ), വി.ഉണ്ണികൃഷ്ണൻ നായർ (ട്രഷറർ),വനിതാഫോറം,സി.ലിസി (പ്രസിഡന്റ്), ഒ.എസ്.ലത (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.