ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കായി മിനി ജോബ് ഡ്രൈവ് നടക്കും. സ്വകാര്യ മേഖലയിലെ പത്തോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന ഡ്രൈവ് 30ന് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. പ്ലസ് ടു മുതൽ ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉളളവർക്ക് ജോബ് ഡ്രൈവിൽ പങ്കെടുക്കാം. പരമാവധി പ്രായം 35 വയസ്. യോഗ്യരായവർ രാവിലെ 9.30ന് എത്തണം. ഫോൺ:8304057735.