കായംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പത്തിയൂർ പടിഞ്ഞാറ് യൂണിറ്റ് കുടുംബ സംഗമം നടത്തി. യൂണിയൻ മുതുകുളം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.എസ്.കെ.ഗോവിന്ദൻകുട്ടി കാർണവർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ചന്ദ്രൻ നായർ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ജി.ചന്ദ്രഭാനു , വി.ബി.ജയദേവൻ നായർ, ആർ.ആനന്ദൻ, വി.ബാലകൃഷ്ണ പിള്ള,എം.അബ്ദുൾ വാഹിദ്, ബി.സുകുമാരി,എം.രാധ എന്നിവർ സംസാരിച്ചു.