ആലപ്പുഴ: ടൗൺ റോഡുകളുടെ നവീകരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് എസ്.ഡി.വി സ്‌കൂളിന്റെ വടക്കേ മതിലിനോട് ചേർന്നുള്ള ഭാഗത്ത് ക്രോസ് ഡ്രെയിനേജ് നിർമിക്കുന്നതിനാൽ ഇന്ന് മുതൽ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.