ആലപ്പുഴ: ലഹരി മുക്ത കേരളം പരിപാടിയുമായി ബന്ധപ്പെട്ട് പഴവീട് വിജ്ഞാനപ്രദയനിയി ഗ്രന്ഥശാലയിൽ നടന്ന സെമിനാറി​ൽ പ്രസിഡന്റ് ബാലൻ സി.നായർ അദ്ധ്യക്ഷത വഹി​ച്ചു. അഡ്വ.ശരണ്യ ടി.നായർ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ ആർ. രമേശ്, സി. അരവിന്ദാക്ഷൻ എന്നിവർ സംസാരി​ച്ചു. പി.ആർ.പുരുഷോത്തമൻ പിള്ള സ്വാഗതവും ഉണ്ണിക്കൃഷ്ണ മേനോൻ നന്ദിയും പറഞ്ഞു. സെക്രട്ടറി എസ്. രാധാകൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.