seminar
ചെങ്ങന്നൂർ പെരുമ മാന്നാർ സർഗ്ഗോത്സവത്തിന്റെ രണ്ടാം ദിവസം നടന്ന 'കാലാവസ്ഥ വ്യതിയാനവും സാമൂഹിക ആഘാതവും' സെമിനാർ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ.ശേഖർ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന വെല്ലുവിളികളെ അതിജീവിക്കാൻ പ്രാദേശിക തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജനകീയ കൂട്ടായ്മയിലും ആവശ്യമായ തയ്യാറെടുപ്പുകളും നടപടികളും കൈക്കൊള്ളണമെന്ന് ചെങ്ങന്നൂർ പെരുമ മാന്നാർ സർഗ്ഗോത്സവത്തിന്റെ രണ്ടാം ദിവസം നടന്ന സെമിനാർ അഭിപ്രായപ്പെട്ടു. പ്രകൃതിയും മനുഷ്യനും ചേർന്ന് നിൽക്കേണ്ടവരാണെന്നും പ്രകൃതി സംരക്ഷണം വീക്ഷണത്തിൽ മാത്രമല്ല പ്രവർത്തനങ്ങളിലും കൊണ്ടുവരണമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ.ശേഖർ കുര്യാക്കോസ് പറഞ്ഞു.

കാലാവസ്ഥ വ്യതിയാനവും സാമൂഹിക ആഘാതവും എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ മാന്നാർ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ളൈമറ്റ് ചേഞ്ച് സ്റ്റഡീസ് കേരളം ഡയറക്ടർ ഡി.ശിവാനനന്ദ പൈ വിഷയാവതരണം നടത്തി. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അംഗം ഫഹദ് മർസൂക്, കുസാറ്റ് സയന്റിസ്റ്റ് ഡോ.മനോജ്, എക്കോളജിസ്റ് പ്രതീഷ് മാമ്മൻ, ജേക്കബ് തോമസ് അരികുപുറം, ഡോ.ഷിബു ഉമ്മൻ എന്നിവർ സംസാരിച്ചു. അഡ്വ.സുരേഷ് മത്തായി സ്വാഗതവും ശാലിനി രഘുനാഥ് നന്ദിയും പറഞ്ഞു.