ആലപ്പുഴ: ആഗോളതലത്തിൽ ആയുർവേദത്തിന്റെ പ്രസക്തി ഉയർന്നുവെന്ന് പി.പി.ചിത്തരഞ്ജൻ എം.ൽ.എ പറഞ്ഞു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ദേശീയ ആയുർവേദ ദിനാചരണവും സൈക്കിൾ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽഎ.എം.എ.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വിഷ്ണുനമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.രഞ്ജിത്ത് സെക്രട്ടറി ഡോ.ഷാൻ ഷാഹുൽ ,ഡോ.സൈനുലാബ്ദീൻ ,ഡോ.റോയ്.ബി.ഉണ്ണിത്താൻ ഡോ.റോഹൻ ബാബു എന്നിവർ സംസാരിച്ചു .ആലപ്പുഴ ഡെപ്യൂട്ടി സുപ്രണ്ട് ഒഫ് പൊലീസ് ജയരാജ് 'പൊസിറ്റീവ് എന്ന പൊലീസ് സേനക്കുള്ള ആയുർവേദ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.സൈക്കിഘ റാലിയിൽ പങ്കെടുത്ത ബീച്ച് വീലേഴ്സ് ക്ലബിലെ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ഡോ. അനിഷ്‌കുമാർ നിർവഹിച്ചു. എ.എം.എ.ഐ അംഗങ്ങളായ ഡോ .മനോജ് ,ഡോ.മനു വെങ്കിട്ടേഷ്, ഡോ.രാഖി,ഡോ.ശ്രീവേണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.