
ചേർത്തല: ദേശീയപാതയിൽ പട്ടണക്കാടും ചേർത്തല പൊലീസ് സ്റ്റേഷന് സമീപത്തുമുണ്ടായ വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു.
പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിക്ക് സമീപം സൈക്കിളിൽ കാറിടിച്ച് ഷാപ്പ് ജീവനക്കാരനായ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നീലകണ്ണാട്ടു നികർത്തിൽ മനോഹരൻ (62) മരിച്ചു. ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:ശശികല. മക്കൾ: ആശ,മഞ്ജു,ഐശ്വര്യ. മരുമക്കൾ:സിലൻ,സുരേഷ്.
ചേർത്തല പൊലീസ് സ്റ്റേഷനു സമീപം ഇൻസുലേറ്റഡ് വാൻ ഇടിച്ച് കാൽനട യാത്രക്കാരൻ തണ്ണീർമുക്കം പഞ്ചായത്ത് 20-ാംവാർഡ് മണവേലി തെക്ക് ദീപു നിവാസിൽ വിശ്വനാഥൻ (78) ആണ് മരിച്ചത്.
നിറുത്താതെ പോയ വാഹനം ആലപ്പുഴ ബൈപാസിനു സമീപത്തുവെച്ച് പൊലീസ് പിടികൂടി.
തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. കർണാടക സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. ചേർത്തല പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. ഭാര്യ തങ്കമണി മരിച്ച് പത്താം ദിനത്തിലാണ് വിശ്വനാഥന്റെ മരണം. മക്കൾ: ദീപ,ദീപു. മരുമക്കൾ:ഷാജി,സോണി. സഞ്ചയനം ശനിയാഴ്ച രാവിലെ പത്തിന്.