ഹരിപ്പാട്: ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം മരുന്ന് എത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺ തോമസ് ആവശ്യപ്പെട്ടു. തീരദേശ മേഖലകളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളിലെ ആശുപത്രികളിലും ആറാട്ടുപുഴ തറയിൽ കടവിലെ ഫിഷറീസ് ആശുപത്രിയിലും മരുന്ന് കിട്ടാതെ ജനങ്ങൾ വലയുന്നു. ഈ മേഖലകളിലെ സർക്കാർ ആശുപത്രികളിൽ അടിയന്തരമായി മരുന്ന് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ല പഞ്ചായത്ത്‌ മെമ്പർ ജോൺ തോമസ് ആവശ്യപ്പെട്ടു.