ഹരിപ്പാട്: ദീപാവലി ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി സമ്മേളനവും ദീപം തെളിക്കലും നടന്നു. വായനശാല പ്രസിഡന്റ്‌ ജോൺ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സീനത്തു സാജിദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സനൽ കുമാർ ദീപം തെളിക്കൽ ചടങ്ങ് നിർവഹിച്ചു. എം. മണിലേഖ ലഹരി വിരുദ്ധ സന്ദേശം നൽകി. കെ.കെ.പ്രതാപ ചന്ദ്രൻ,എം കെ ശ്രീനിവാസൻ, എൻ.കരുണാകരൻ,എസ്. ജയചന്ദ്രൻ, ചന്ദ്രാജി കുട്ടമ്പേരൂർ, രഘു കളത്തിൽ എന്നവർ സംസാരിച്ചു.