y
t

ആലപ്പുഴ: കടപ്പുറം ആശുപത്രിക്കു സമീപത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയായി ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ്. ഞായറാഴ്ച രാത്രി 10.30 ഓടെയായാണ് കുട്ടിയെ തൊട്ടിലിൽ ഉപേക്ഷിച്ചത്.

ഉപേക്ഷച്ചവർ തന്നെ ശിശുക്ഷേമ സമിതി തിരുവനന്തപുരം കേന്ദ്ര ഓഫീസിൽ വിവരം അറിയിച്ചു. ഇതിനിടെ അമ്മത്തൊട്ടിലിലെ അലാറം മഴങ്ങുകയും ചെയ്തു. സന്ദേശം ലഭിച്ച ഉടൻ തന്നെ ജീവനക്കാർ എത്തി കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞിന് 2.700 കിലോ തൂക്കമുണ്ട്. ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ ശിശു പരിചരണ കേന്ദ്രത്തിലേക്ക് ഉടൻ മാറ്റും.

ഈ മാസം അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി. കഴിഞ്ഞ മൂന്നിന് രണ്ട് നവജാത ശിശുക്കളെ ശിശുക്ഷേമ സമിതിക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവിലൂടെ കൈമാറിയിരുന്നു. മൂന്ന് മാസത്തിനിടെ, കുറ്റിക്കാട്ടിൽ നിന്നു ലഭിച്ച കുട്ടി ഉൾപ്പെടെ എട്ട് നവജാത ശിശുക്കളെയാണ് ശിശുക്ഷേമസമിതി പരിചരിക്കുന്നത്.