ആലപ്പുഴ: ഡിസംബർ 25 മുതൽ 31 വരെ നടത്തുന്ന മാരാരി ഫെസ്റ്റിന്റെ പ്രാഥമിക ആലോചനായോഗം പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഫെസ്റ്റിനോട് അനുബന്ധിച്ച് സാംസ്‌കാരിക പരിപാടികൾ, ഫുഡ് ഫെസ്റ്റ്, വിനോദ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. നവംബർ ആദ്യവാരം മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ പരിപാടിയുടെ വിശദമായ യോഗം ചേരും. ജില്ല കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ കളക്ടർ വി.ആർ.കൃഷ്ണതേജ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി, സെക്രട്ടറി വിജി, ഡി.ടി.പി.സി സെക്രട്ടറി ലിജോ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.