
പൂച്ചാക്കൽ: പശ്ചിമ ബംഗാൾ റാണി നഗർ ബി.എസ് എഫ് ക്യാമ്പിൽ ഡ്യൂട്ടിക്കിടെ പരിക്കേറ്റ് നാട്ടിൽ ചികിത്സയ്ക്കിടെ മരിച്ച ജവാൻ തൈക്കാട്ടുശേരി ഉളവയ്പ് പുത്തൻ നികർത്തിൽ ജെൻസണ് നാട് അന്ത്യാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 17 നാണ് ജെർസൺ കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച രാവിലെ മരിച്ചു. ബി.എസ്.എഫ് തൃശൂർ ടീം വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. തിങ്കളാഴ്ച ഉളവയ്പ് സെന്റ് മാർട്ടിൻ പള്ളിയിൽ സംസ്‌കാരം നടന്നു. ഫാ. പീറ്റർ ജയിംസ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ദലീമ ജോജോ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ, പഞ്ചായത്തംഗം അംബിക ശശിധരൻ തുടങ്ങിയവർ നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.