karuna-help-centre
മാന്നാർ നായർ സമാജം സ്കൂൾ മൈതാനിയിൽ കരുണയുടെ സഹായ കേന്ദ്രം കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി മാന്നാർ സർഗ്ഗോത്സവം അരങ്ങേറുന്ന മാന്നാർ നായർ സമാജം സ്കൂൾ മൈതാനിയിൽ കരുണയുടെ മെഡിക്കൽ സഹായ കേന്ദ്രം തുറന്നു. കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി.ഡി. ശശിധരൻ, എൻ.ആർ. സോമൻപിള്ള, അഡ്വ.സുരേഷ് മത്തായി, സുരേഷ് കലവറ, കെ.പി. പ്രദീപ്, സിബു വർഗീസ്, ജിൻസി, റീന, ഷീബ, അജയ് എന്നിവർ സംസാരിച്ചു.