 
പൂച്ചാക്കൽ: വിദ്യാർത്ഥികളിൽ വായനാശീലം വളർത്താൻ കേരളകൗമുദി നടപ്പാക്കുന്ന എന്റെ കൗമുദി പദ്ധതി, പാണാവള്ളി ഓടമ്പള്ളി ഗവ. യു.പി സ്‌കൂളിൽ തുടങ്ങി. പൂച്ചാക്കൽ മെഡിക്കൽ സെന്റർ അഡ്മിനിസ്‌ട്രേറ്റർ എസ്. രാജേഷ്, ഹെഡ്മാസ്റ്റർ മുഹമ്മദ് കുഞ്ഞ് ആശാന് പത്രത്തിന്റെ കോപ്പി നൽകി ഉദ്ഘാടനം ചെയ്തു. കേരളകൗമുദി പൂച്ചാക്കൽ ലേഖകൻ സോമൻ കൈറ്റാത്ത് പദ്ധതി വിശദീകരണം നടത്തി. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജെ.സത്താർ അദ്ധ്യക്ഷനായി. സ്‌കൂൾ സീനിയർ അസിസ്റ്റന്റ് പി.കെ. ആശ, സ്റ്റാഫ് സെക്രട്ടറി എം. മായാദേവി, വി.എ. പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.