ആലപ്പുഴ: കസ്തൂർബാ ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആലപ്പുഴ മന്നത്ത് എൽ.പി.എസിൽ നടന്ന സെമിനാർ കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ അഡ്വ. ദിലീപ് പടനിലം ഉദ്ഘാടനം ചെയ്തു. കസ്തൂർബ ഗാന്ധിദർശൻ വേദി ജില്ലാ ചെയർപേഴ്സൺ സുമം സ്‌കന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എൻ.കുമാര ദാസ്, കസ്തൂർബ ഗാന്ധിദർശൻ വേദി സംസ്ഥാന കൺവീനർ റാബിയ സലിം, കെ.പി.ജി.ഡി ജില്ലാ ജനറൽ സെക്രട്ടറി സോളമൻ പഴമ്പാശേരിൽ ട്രഷറർ ഹാരിസ് സരോവരം, ജില്ലാ നിർവാഹക സമിതി അംഗം ആർ.സ്‌കന്ദൻ എന്നിവർ സംസാരിച്ചു.