 
മാന്നാർ: കഥകളി നടൻ ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 24-ാമത് വാർഷിക അനുസ്മരണവും കലാസമിതിയുടെ വാർഷികവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചെന്നിത്തല മഹാത്മ ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമിതി പ്രസിഡന്റ് ഗോപി മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. കഥകളിയിലെ ആചാര്യന്മാരായ ഡോ. പ്രൊഫ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി, കലാമണ്ഡലം സുരേന്ദ്രൻ, കൊട്ടാരക്കര ഗംഗ എന്നിവർക്ക് ചെന്നിത്തല ചെല്ലപ്പൻ പിള്ള പുരസ്കാരം സമ്മാനിച്ചു. ഡോ.ടി.എ. സുധാകരക്കുറുപ്പ്, വിശ്വനാഥൻ നായർ, പി.വിജയകുമാർ, ജി.ഹരികുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കിരാതം കഥകളി അരങ്ങേറി.