ഹരിപ്പാട്: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തെക്കേക്കര മേഖലകമ്മിറ്റിയും പുന്നമൂട് പബ്ലിക് ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടികൾ ലൈബ്രറി അങ്കണത്തിൽ ലൈബ്രറി കൗൺസിൽ മാവേലിക്കര താലൂക്ക് വൈസ് പ്രസിഡന്റ് പ്രൊഫ. ടി.എം. സുകുമാരബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു മോഡറേറ്ററായി. പ്രോഗ്രാം കൺവീനർ വി. സുനിൽകുമാർ കൊച്ചുവീട്ടിൽ സ്വാഗതം പറഞ്ഞു. എക്സൈസ് പ്രിവന്റിവ് ഓഫീസർ സജികുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൈബ്രറി രക്ഷാധികാരി 101 വയസ്സുള്ള അദ്ധ്യാപകൻ കളക്കാട്ടു ഗംഗാധര പണിക്കർ ദീപം തെളിച്ചു. ലൈബ്രറി വിമുക്തി ക്ലബ് പ്രസിഡന്റ് പി.കെ. പീതാബരൻ, വിമുക്തി കൺവീനർ പി. ചന്ദ്രൻ, ലൈബ്രറി വൈസ് പ്രസിഡന്റ് വി.രാഘവൻ, മഹിളാവേദി പ്രസിഡന്റ് ദേവകിയമ്മ തയ്യിൽ, വി. പദ്മനാഭൻ, ലൈബ്രറിയൻ ആർ. രിജ എന്നിവർ സംസാരിച്ചു.