മാവേലിക്കര: പള്ളിപ്പാട് സത്യലാൽ ഗ്രന്ഥശാല ആൻഡ് വായനശാലയുടെയും നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിൽ ലഹരി വിമുക്ത കേരളം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.സത്യജ്യോതി അദ്ധ്യക്ഷനായി. എസ്.എൻ ട്രസ്റ്റ് എച്ച്.എസ് പ്രഥമാദ്ധ്യാപിക എസ്.ബിജി ലഹരി വിരുദ്ധ സന്ദേശം നൽകി. കാർത്തികപ്പള്ളി എക്‌സൈസ് റേഞ്ച്, വിമുക്തി മിഷൻ കോ ഓർഡിനേറ്റർ ജി.ജയകൃഷ്ണൻ ക്ലാസ് നയിച്ചു. വിനു.ആർ.നാഥ് ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി എസ്.സഞ്ജയ് നാഥ്, ബി.വിജയൻനായർ, വി.റീന എന്നിവർ സംസാരിച്ചു. എസ്.എൻ ട്രസ്റ്റ് എച്ച.എസ്.എസ് പ്രിൻസിപ്പൽ ടി.പ്രസന്നകുമാർ സ്വാഗതം പറഞ്ഞു.