photo
ഡോ.അവിനാഷ് ഹരിദാസ് തലച്ചോറിന്റെ ഉപരിതലത്തിൽ രക്തം കട്ടപിടിക്കുന്നത് നീക്കം ചെയ്യാൻ പയനിയറിംഗ് കീഹോൾ ന്യൂറോ എൻഡോസ്കോപ്പിക്ക് ബ്രെയിൻ സർജറി നടത്തുന്നു

ചേർത്തല: ദില്ലി ഓൾ ഇന്ത്യ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ഇന്നു മുതൽ 28വരെ നടക്കുന്ന ന്യൂറോസർജ്ജന്മാരുടെ അന്താരാഷ്ട്ര ശസ്ത്രക്രിയ കോൺഫറൻസിൽ ചേർത്തല കെ.വി.എം ആശുപത്രി ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ന്യൂറോ സർജറി വിഭാഗം മേധാവിയും ന്യൂറോ സയൻസ് ഡയറക്ടറുമായ ഡോ.അവിനാഷ് ഹരിദാസ് പങ്കെടുക്കും. പത്തുവർഷത്തെ ഗവേഷണ ഫലമായി കെ.വി.എം ആശുപത്രിയിൽ ഡോ.അവിനാഷ് ഹരിദാസ് വികസിപ്പിച്ച സബ് ഡ്യൂറൽ ഹെമ​റ്റോമ നീക്കം ചെയ്യുന്നതിനുള്ള ന്യൂറോ എൻഡോസ്‌കോപ്പിക്ക് താക്കോൽ ദ്വാര ശസ്ത്രക്രിയയായ അവന്തി ടെക്‌നിക് ആണ് സമ്മേളനത്തിൽ പ്രബന്ധമായി അവതരിപ്പിക്കുന്നത്. പരമ്പരാഗത ശസ്ത്രക്രിയ രീതിയായ ബേർ ഹോൾ ടെക്‌നിക് വിജയപ്രദമാണെങ്കിലും ഇതിന് ശേഷം ആവർത്തന സ്വഭാവമുള്ള രക്തപ്രവാഹത്തിന്റെ സാദ്ധ്യത തള്ളിക്കളയാനാവില്ല. രക്തക്കട്ടകളെ നീക്കം ചെയ്യുന്നതിന് ഒന്നിലധികം ശസ്ത്രക്രിയകൾ ചെയ്യുന്നത് ഒഴിവാക്കാൻ അവന്തി ടെക്‌നിക്ക് ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുണ്ട്.