മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ഇരമത്തൂർ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയിലെ പ്രവർത്തകരായ വല്യത്ത് കിഴക്കേതിൽ ശ്രീകുമാർ, കെ.വി.സുരേഷ് കുമാർ പുതുപ്പള്ളിൽ തെക്കേതിൽ, പി. സന്തോഷ് കുമാർ ശാരദാലയം, അനിൽകുമാർ ഏലപ്പള്ളിൽ, ചന്ദ്രൻ കണ്ണമ്പള്ളിൽ എന്നിവരെ മൂന്ന് വർഷത്തേക്ക് ശാഖ പ്രവർത്തനങ്ങളിൽ നിന്നു സസ്പെൻഡ് ചെയ്തു. ശാഖായോഗം സിൽവർ ജൂബിലി ഹാളിൽ കൂടിയ വിശേഷാൽ പൊതുയോഗത്തിലാണ് തീരുമാനം.
ശാഖായോഗം വസ്തുവിലെ കാവ് സ്വകാര്യ കുടുംബക്ഷേത്ര യോഗത്തിന്റെ പേരിൽ കൈയേറാൻ വ്യാജരേഖ ഉണ്ടാക്കി, വ്യാജ പ്രചരണം നടത്തി ശാഖാംഗങ്ങളിൽ നിന്നു ഒപ്പിടീൽ നടത്തി, ശാഖ കാവിൽ നടത്താൻ നിശ്ചയിച്ച കാവ് അനുജ്ഞാകലശവും നൂറുംപാലും തടയാൻ നിരോധനാജ്ഞ വാങ്ങി, ശാഖ ഭാരവാഹികളെയും കുടുംബാംഗങ്ങളെയും ആക്രമിക്കാൻ പദ്ധതിയിട്ടും എന്നീ വിഷയങ്ങളിലാണ് സസ്പെൻഷൻ.
പൊതുയോഗത്തിൽ ശാഖ പ്രസിഡന്റ് ദയകുമാർ ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രേഷ്മ രാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് ............. നന്ദിയും പറഞ്ഞു. പൊതുയോഗത്തിൽ അവതരിപ്പിച്ച അഞ്ച് പ്രമേയങ്ങളും നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ പാസാക്കി.