 
തുറവൂർ: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് വീണ് വ്യാപാരിക്കു പരിക്കേറ്റു. കുത്തിയതോട് മാർക്കറ്റിലെ വ്യാപാരി കോടംതുരുത്ത് പഞ്ചായത്ത് ഒൻപതാം വാർഡ് മറ്റത്തിൽ വീട്ടിൽ ഉത്തമനാണ് (58) പരിക്ക്. തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദേശീയപാതയിൽ കുത്തിയതോട് കേളൻകുളങ്ങര ക്ഷേത്രത്തിനു വടക്കുഭാഗത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. കുത്തിയതോട് ടൗണിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചതോടെ വാഹനയാത്രികരും പരിസരവാസികളും ഭീതിയിലാണ്.