 
വള്ളികുന്നം: ഊട്ടുപുര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഊട്ടുപുര ചെയർമാൻ പ്രാക്കുളം രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. മെഡികാർഡ് പദ്ധതിയുടെ ഉദ്ഘാടനം എം.എസ്.അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. ലഹരിവിരുദ്ധ കാമ്പയിൻ ദീപം തെളിക്കൽ വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് നിർവഹിച്ചു. മുൻ ജയിൽ ഡി.ഐ.ജി സന്തോഷ് കുമാറിനെയും പ്രവാസി വ്യവസായി സുരേഷ് സി.പിള്ളയെയും രമേശ് ചെന്നിത്തല ആദരിച്ചു. വള്ളികുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മോഹൻകുമാർ, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ കെ.ആർ. മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി.അഭിലാഷ്‌കുമാർ, അഡ്വ.കെ.വിജയൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.രവീന്ദ്രനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.രാജി, ഉഷ പുഷ്‌കരൻ, ശങ്കരൻകുട്ടി നായർ, ഡി.രോഹിണി, തൃദീപ്കുമാർ, ഇന്ദുകൃഷ്ണൻ, കെ.ഗോപി, ഊട്ടുപുര ഭാരവാഹികളായ മഠത്തിൽ ഷുക്കൂർ, ശാനി ശശി, നന്ദനം രാജൻപിള്ള, സജീവ് റോയൽ, രാജു മോൻ വള്ളികുന്നം, അൻസാർ ഐശ്വര്യ, സി.അനിത, എസ്. ലതിക, ലിബിൻ ഷാ, പേരൂർ വിഷ്ണു, സാനു വർഗീസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സർഗോൽസവം ഫ്ളവേഴ്സ് ടിവി ടോപ്പ് സിങ്ങർ മിയക്കുട്ടി ഉദ്ഘാടനം ചെയ്തു.