 
ചാരുംമൂട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലമേൽ ഗ്രാമ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര തെക്ക് 11-ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷീജാ ഷാജിയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു ഉദ്ഘാടനം ചെയ്തു. സജീവ് ഫൈനുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കോശി എം.കോശി മുഖ്യപ്രഭാഷണം നടത്തി. ശ്രീജിത്ത് പത്തിയൂർ, രാജൻ പൈനുംമൂട്, മനോജ് സി.ശേഖർ, ജി.ഹരിപ്രകാശ്, റഹീം, സി.ആർ. ചന്ദ്രൻ, ആർ. അജയൻ, എസ്. സാദിഖ്, വേണു കാവേരി, പി.പി. കോശി, ഗോപാലകൃഷ്ണപിള്ള, ശിവപ്രസാദ്, ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.