
വള്ളികുന്നം: ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക ചടങ്ങു വേദിയിൽ പാട്ട് പാടിയ ശേഷം ഇറങ്ങവേ തെക്കനാര്യാട് മാമൂട് നബീസ മൻസിലിൽ സിദ്ദിഖ് (സീതീമോൻ 54) കുഴഞ്ഞ് വീണ് മരിച്ചു. തിങ്കളാഴ്ച രാത്രി 9ന് ആയിരുന്നു സംഭവം. പാടിയ ശേഷം ഉപഹാരം വാങ്ങി ഇറങ്ങുന്നതിനിടെ
കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉട്ടുപുര ചാരിറ്റബിൾ സൊസൈറ്റി ചൂനാട്ട് നടത്തുന്ന കോഫി കഫേയിലെ മുഖ്യപാചകക്കാരനായിരുന്നു. അഞ്ച് വർഷമായി ഇലിപ്പക്കുളം നഗരൂർ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദിൽ കബറടക്കി.ഭാര്യ:റഹീല.മക്കൾ:നൈസാം,ബിസ്മി,ആസിയ. മരുമകൻ:സജീം.