കൊച്ചി: കൊച്ചിയിൽ നിന്ന് കാണാതായ ചേർത്തല സ്വദേശിയുടെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തി. ചേർത്തല പട്ടണക്കാട് ലക്ഷ്മി നിവാസിൽ ആൽബിയുടെ മകൻ എ. സബീഷ് (38) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് എമ്പാർക്കേഷൻ ജെട്ടിയുടെ ഭാഗത്തായി മൃതദേഹം കണ്ടത്. പലാരിവട്ടത്ത് സ്വകാര്യ ടൂർ ഓപ്പറേഷൻ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന സബീഷിനെ കഴിഞ്ഞ 21 നാണ് കാണാതായത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.