ambala

അമ്പലപ്പുഴ: കരുമാടി തോട്ടിൽ കരുമാടി പാലത്തിന് തെക്കുഭാഗത്ത് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി.അമ്പലപ്പുഴ ആമയിട പതിനഞ്ചിൽ വീട്ടിൽ അജിത് കെനായർ (60) ആണ് മരിച്ചത്. മൈക്ക് സെറ്റ് ഓപ്പറേറ്ററാണ്. രാവിലെ 8 ഓടെ കരുമാടിതോട്ടിൽ മൃതദേഹം ഒഴുകി നടക്കുന്നതു കണ്ട് നാട്ടുകാർ അമ്പലപ്പുഴ പൊലീസിൽ അറിയിക്കുകയായിരുന്നു.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. രാത്രി ഇദ്ദേഹം വീട്ടിൽ എത്തിയിരുന്നില്ല. സ്കൂട്ടർ കരുമാടി പമ്പ് ഹൗസ് ഭാഗത്ത് പാർക്ക് ചെയ്തിരുന്നു. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: പ്രീത. മക്കൾ: ഇന്ദു, സന്ദീപ്. മരുമകൻ: രാഗേഷ് .