അമ്പലപ്പുഴ: വളഞ്ഞ വഴിയിലെ തുണിക്കടയിൽ മോഷണം. വളഞ്ഞവഴി മുഹമ്മദ് ശരീഫിന്റെ ഉടമസ്ഥതയിലുള്ള ബിലാൽ ടെക്സ് ടൈൽസിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. മേൽ കൂരയിലെ ഓട് ഇളക്കിമാറ്റിയാണ് മോഷ്ടാവ് കടക്കുള്ളിൽ കയറിയത്. കടയുടമ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന 7000 രൂപയും വിൽപനക്കായുള്ള തുണി തരങ്ങളും നഷ്ടമായി. ഏകദേശം 20000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉടമ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.