b

ആലപ്പുഴ: ഹരിപ്പാട് നഗരസഭയിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിട്ടി ആനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിൽ സ്ഥരീകരിച്ചു. സാമ്പിളുകളിൽ എച്ച് - 5 എൻ -1 വൈറസിന്റെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്.

നഗരസഭയിലെ ഒമ്പതാം വാർഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. താറാവ്, കോഴി ഉൾപ്പെടെ 20,471 വളർത്തു പക്ഷികളെ കൊല്ലേണ്ടി വരും. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനായി എട്ട് ആർ.ആർ.ടികളെ (റാപ്പിഡ് റെസ്‌പോൺസ് ടീം) സജ്ജമാക്കിയിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുൻകരുതൽ ശക്തമാക്കാൻ ആരോഗ്യവകുപ്പിന് കളക്ടർ വി.ആർ. കൃഷ്‌ണതേജ നിർദ്ദേശം നൽകി.