tai

ആലപ്പുഴ: തായ്ക്വൊണ്ടോ ജില്ലാ ചാമ്പ്യൻഷിപ്പ് ചേർത്തല ചാലിൽ പ്രതീക്ഷ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ലാ കോ ഓർഡിനേഷൻ സെക്രട്ടറി ഫാ. സാംജി മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രതീക്ഷ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെബി മേരി അസ്മി സ്വാഗതം പറഞ്ഞു. സഹോദയ ജില്ലാ കോ ഓർഡിനേറ്റർ ഡയാന ജേക്കബ്, സിജു ജോസഫ്, തായ്‌ക്വൊണ്ടോ ജില്ലാ അസോസിയേഷൻ പ്രസിഡന്റ് എം.ജെ. ജോളി, അസോസിയേഷൻ സെക്രട്ടറി പ്രദീപ് എന്നിവർ സംസാരി​ച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നു 250ൽ അധികം വിദ്യാർത്ഥികൾ മത്സരാർത്ഥികളായി. മത്സരം ഇന്ന് അവസാനിക്കും.