t
t

ചേർത്തല: രണ സ്മരണകളോടെ 76-ാമത് പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. രാവിലെ ഏഴിന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം മുതിർന്ന നേതാവും മുൻമന്ത്റിയുമായ ജി.സുധാകരനും 9ന് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന നേതാവ് എസ്.ബാഹുലേയനും അത് ലറ്റുകൾക്ക് ദീപശിഖ കൈമാറും.

വാദ്യമേളങ്ങളുടെയും ദൃശ്യകലാരൂപങ്ങളുടെയും നൂറകണക്കിന് വാഹനങ്ങളുടെയും അകമ്പടിയോടെ രണ്ടു ദീപശിഖാ റിലേകളും വയലാറിലേക്ക് നീങ്ങും. വാരാചരണ കമ്മി​റ്റി പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ദീപശിഖ ഏ​റ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും.തുടർന്ന് നടക്കുന്ന പുഷ്പാർച്ചനയിൽ ആയിരങ്ങൾ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനത്തിൽ ജി.എസ്.പ്രദീപ്, ആലങ്കോട് ലീലാകൃഷ്ണൻ, ഇ.എം.സതീശൻ, മാലൂർ ശ്രീധരൻ എന്നിവർ സംസാരിക്കും. വിദ്വാൻ കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. എം.കെ.ഉത്തമൻ സ്വാഗതം പറയും. 5ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്റി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ടി.എം.തോമസ് ഐസക്ക്, പി.പ്രസാദ്, സി.എസ്.സുജാത, ടി.ജെ.ആഞ്ചലോസ്, സജി ചെറിയാൻ, പി.വി.സത്യനേശൻ, ആർ.നാസർ, ഡി.സരേഷ് ബാബു, സി.ബി.ചന്ദ്രബാബു, ടി.ടി.ജിസ്‌മോൻ, ജി.സുധാകരൻ, എ.എം.ആരിഫ് എം.പി എന്നിവർ സംസാരിക്കും. കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് അദ്ധ്യക്ഷനാകും. സെക്രട്ടറി പി.കെ.സാബു സ്വാഗതം പറയും.