ആലപ്പുഴ: കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ തത്തംപള്ളി വാർഡ് കൗൺസിലർ കൊച്ചുത്രേസ്യാമ്മ ജോസഫ്, പുന്നമട കൗൺസിലർ എ. ശ്രീലേഖ എന്നിവരുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിൽ ഉപരോധ സമരം നടത്തി. തകഴി പൈപ്പ് ലൈൻ പുന:സ്ഥാപിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, വാട്ടർ ടാങ്കുകളുടെ നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കുക, അമൃത് പദ്ധതി എത്രയും വേഗം കമ്മിഷൻ ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എക്സിക്യുട്ടിവ് എൻജിനീയർ അറിയിച്ചു. ടോമി ജോസഫ് പൂണിയിൽ, ജെയിംസ് പാണ്ടിച്ചേരി, എബ്രഹാം ജോസഫ് . ബേബിച്ചൻ തട്ടുങ്കൽ, ജോയി പനവേലിൽ, ബിന്ദു അലക്സ് തുടങ്ങിയവർ പങ്കെടുത്തു.