a
ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ജിബിൻ ജേക്കബ്ബ് പത്രിക സമർപ്പിക്കുന്നു. ഒ.സി. വക്കച്ചൻ, ടോമി, ദേവസിക്കുട്ടി, ഇ.ജെ.തോമസ് തുടങ്ങിയവർ സമീപം

തുറവൂർ : എഴുപുന്ന ഗ്രാമപഞ്ചായത്ത് നാലാം വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് കളം തെളിഞ്ഞു. മൂന്ന് മുന്നണികൾക്ക് പുറമേ ആം ആദ്മി പാർട്ടിയും ഇത്തവണ മത്സര രംഗത്തുണ്ട്. നിലവിലെ പഞ്ചായത്ത് അംഗം സത്യപ്പന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 46 വോട്ടുകൾക്കായിരുന്നു സത്യപ്പന്റെ വിജയം. 1337 വോട്ടുകളാണ് വാർഡിലുള്ളത്. കെ.പി.സുനീഷ് (എൽ.ഡി.എഫ് ) സന്ദീപ് സെബാസ്റ്റ്യൻ (യു. ഡി. എഫ് ) ഷാബുമോൻ (എൻ.ഡി.എ) ജിബിൻ ജേക്കബ്ബ് (ആം ആദ്മി പാർട്ടി ) എന്നിവരാണ് മത്സര രംഗത്തുള്ളത്. യു.ഡി.എഫ് കൺവൻഷൻ ഡി.സി.സി. സെക്രട്ടറി ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടി പ്രകടനമായി എത്തിയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.