കായംകുളം: മുഴങ്ങോടിക്കാവ് ശ്രീദേവി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പുല്ലുകുളങ്ങര പ്രതിഭകോളേജിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവത്തരണ ക്ലാസ് നടത്തി.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പൊലീസ് അസി. സബ് ഇൻസ്പെക്ടർ എബി മംഗലത്ത് ക്ളാസ് നയിച്ചു. രാജഗോപാൽ, വിമുക്തി ക്ളബ്ബ് സെക്രട്ടറി എം.കെ. പ്രദീപ്, ഷാജി മോൻ,വി.എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.