ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വി.എച്ച്.എസ്.സി, എം.എൽ.ടി, ബി.എസ്.എസ് അംഗീകാരമുള്ള ലാബ് ടെക്‌നീഷൻ കോഴ്‌സ് വിജയവും ഒരു വർഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ ഒന്നിനകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 04772274253.